റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു, പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്.
രാഹുല്‍ ഗാന്ധി/ പിടിഐ
രാഹുല്‍ ഗാന്ധി/ പിടിഐ


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പ് സാധാരണജനങ്ങളിലേക്ക് ഇറങ്ങി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തിലാണ് രാഹുല്‍ എത്തിയത്. പെട്ടിചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ചെലവിട്ടു

തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുക ലക്ഷ്യമിട്ട് രാഹുല്‍ നേരത്തെയും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. രാഹുല്‍ പോര്‍ട്ടറുടെ വേഷത്തിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയത്ു

കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ആസാദ്പുരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ന് രാഹുലെത്തിയത്. വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളോട് സംസാരിച്ച രാഹുല്‍ പച്ചക്കറികളുടെ നിലവിലെ വിപണിവിലനിലവാരം ചോദിച്ചറിയുകയും ചെയ്തിരുന്നു.

നേരത്തെ ഹരിയാനയിലെ സോനിപ്പട്ടിലെ മദിന ഗ്രാമത്തില്‍ കര്‍ഷകരൊത്തു രാഹുല്‍ ചെലവഴിച്ചതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങില്‍ പ്രചരിച്ചിരുന്നു. കര്‍ഷകര്‍ക്കൊത്തു രാഹുല്‍ നിലമുഴുന്നതും ഞാറു നടുന്നതും ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. കര്‍ഷകരാണ് ഇന്ത്യയുടെ ശക്തിയെന്നും അവരുടെ കാഴ്ചപ്പാടുകള്‍ കേള്‍ക്കാനും മനസ്സിലാക്കാനും കഴിഞ്ഞാല്‍ ഇന്ത്യയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com