ഹംസഫര്‍ എക്‌സ്പ്രസില്‍ തീപിടിത്തം; യാത്രക്കാരെ സുരക്ഷിതരായി ഇറക്കി; വീഡിയോ

വല്‍സാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രിച്ചി- ശ്രീഗംഗാ നഗര്‍ ഹംസഫര്‍ എക്‌സ്പ്രസിന്റെ രണ്ട് എസി ബോഗികളില്‍ തീപിടിത്തമുണ്ടായത്.
ഹംസഫര്‍ എക്‌സ്പ്രസിലെ ബോഗിയില്‍ നിന്ന് ഉയരുന്ന തീ/  എഎന്‍ഐ
ഹംസഫര്‍ എക്‌സ്പ്രസിലെ ബോഗിയില്‍ നിന്ന് ഉയരുന്ന തീ/ എഎന്‍ഐ

അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് വല്‍സാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രിച്ചി- ശ്രീഗംഗാ നഗര്‍ ഹംസഫര്‍ എക്‌സ്പ്രസിന്റെ രണ്ട് എസി ബോഗികളില്‍ തീപിടിത്തമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല.

ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് സൂപ്രണ്ട് കരണ്‍ രാജ് വഗേല പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com