പെരുമാൾ മുരുകന് പുരസ്കാരം സമ്മാനിക്കുന്നു/ ചിത്രം: എക്സ്പ്രസ്
പെരുമാൾ മുരുകന് പുരസ്കാരം സമ്മാനിക്കുന്നു/ ചിത്രം: എക്സ്പ്രസ്

പ്രഥമ രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ പെരുമാള്‍ മുരുകന് ( വീഡിയോ)

സാഹിത്യ രംഗത്തെ മികവിനെ ആദരിക്കുക ലക്ഷ്യമിട്ടാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പുരസ്‌കാരം നല്‍കുന്നത്

ഭുവനേശ്വര്‍: പ്രഥമ രാം നാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് സമ്മാനിച്ചു. ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് പുരസ്‌കാരം സമ്മാനിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. 

സാഹിത്യ രംഗത്തെ മികവിനെ ആദരിക്കുക ലക്ഷ്യമിട്ടാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്, എക്‌സ്പ്രസ് സ്ഥാപകനും സ്വാതന്ത്ര്യസമര സേനാനിയുമായ രാം നാഥ് ഗോയങ്കയുടെ പേരില്‍ സാഹിത്യ പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പെരുമാള്‍ മരുകന് പുരസ്‌കാരം നല്‍കിയത്. 

പുരസ്‌കാരത്തിനായി സാഹിത്യരംഗത്തെ മുതിര്‍ന്നവരെയും, തുടക്കക്കാരെയും പരിഗണിക്കുമെന്നും ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ ഒഡീഷ സാഹിത്യോത്സവത്തെ അഭിസംബോധന ചെയ്യവെ അറിയിച്ചു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച രചനയ്ക്ക്, അനിരുദ്ധ് കണിസെറ്റിയുടെ ലോര്‍ഡ്സ് ഓഫ് ദ ഡെക്കാന്‍: സതേണ്‍ ഇന്ത്യ ഫ്രം ദി ചാലൂക്യസ് ടു ദ ചോളസ് എന്ന കൃതിക്ക് അവാര്‍ഡ് ലഭിച്ചു. 

ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച കൃതിക്ക്, ദേവിക റെഗെയുടെ ക്വാര്‍ട്ടര്‍ ലൈഫ് എന്ന നോവല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും ആര്‍ജിഎസ്എസ് ട്രോഫിയും ഒരു ലക്ഷം രൂപ വീതമുള്ള ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നല്‍കി. പ്രമുഖ എഴുത്തുകാരനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായ ബിബേക് ദെബ്രോയ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com