ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അംഗീകരിച്ച ശേഷം പിന്നീട് ക്രൂരതയെന്നു പറയാനാവില്ല; വിവാഹ മോചനക്കേസില്‍ ഹൈക്കോടതി 

ജോലി സ്ഥലത്ത്  സുഹൃത്തുക്കളുണ്ടാകുന്നതും അവരോടു സംസാരിക്കുന്നതും ഭാര്യയെ അവഗണിക്കലായി കാണാനാവില്ലെന്നും ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം അംഗീകരിച്ച് ഒരുമിച്ചു താമസിച്ചുപോന്ന ഭാര്യയ്ക്ക് പിന്നീട് അത് ക്രൂരതയായി ആരോപിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജോലി സ്ഥലത്ത്  സുഹൃത്തുക്കളുണ്ടാകുന്നതും അവരോടു സംസാരിക്കുന്നതും ഭാര്യയെ അവഗണിക്കലായി കാണാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടായിട്ടും ഒപ്പംകഴിയാനാണ് ഭാര്യ തയ്യാറായത്. അതിനാല്‍ വിവാഹമോചനക്കേസില്‍ ഭര്‍ത്താവിന്റെ ക്രൂരതയായി ഈ ബന്ധത്തെ കാണാനാവില്ലെന്ന് കോടതി പറഞ്ഞു.

ഭര്‍ത്താവിന് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത് ചോദ്യംചെയ്ത് ഭാര്യ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. പത്തുവര്‍ഷം മുന്‍പത്തെ സംഭവമാണ് ഭാര്യ വിവാഹേതര ബന്ധമായി ആരോപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജോലിയുടെ സാഹചര്യംകൊണ്ടാണ് അകന്ന് കഴിയേണ്ടിവന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ സുഹൃത്തുക്കളില്‍ ആശ്രയം കണ്ടെത്തിയേക്കാം. അതിനര്‍ഥം ഭാര്യയെ അവഗണിച്ചുവെന്നല്ല. അതില്‍ ക്രൂരത ആരോപിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഭാര്യയുടെ നടപടികളെ ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സൈനികനായ തനിക്ക് പലയിടത്തും ജോലി ചെയ്യേണ്ടിവന്നപ്പോള്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടെന്നും ഭാര്യ തന്നോട് സംസാരിക്കാറുപോലുമില്ലായിരുന്നെന്നും ഭര്‍ത്താവ് വാദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com