വനിതാ സംവരണം നിയമമായി; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം 

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി
പുതിയ പാര്‍ലമെന്റ് മന്ദിരം
പുതിയ പാര്‍ലമെന്റ് മന്ദിരം

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് നിയമമായത്. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. 

മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക. അങ്ങനെയെങ്കില്‍ 2029ല്‍ ഇത് നടപ്പിലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com