'മോദി ദൈവത്തെ പോലെ', പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കി വൃദ്ധൻ; വീഡിയോ പങ്കുവെച്ച് അമിത് ഷാ

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd April 2023 11:02 AM  |  

Last Updated: 22nd April 2023 11:02 AM  |   A+A-   |  

bjp

മോദിയുടെ കട്ടൗട്ടിൽ നിന്നും മഴവെള്ളം തുടച്ചു നീക്കുന്ന വൃദ്ധൻ/ ചിത്രം വീഡിയോ സ്ക്രീൻഷോട്ട്

ബം​ഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്നും മഴവെള്ളം തുടച്ചു നീക്കുന്ന വൃദ്ധന്റെ വീഡിയോ പങ്കുവെച്ച് അമിത് ഷാ. മോദിയോടുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള വാത്സല്യവുമാണ് ബിജെപി നേടിയെടുത്തിട്ടുള്ളത്. അതാണ് ഞങ്ങളുടെ കരുത്തുമെന്ന് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.

കർണാടകയിലെ ദേവനഹള്ളിലാണ് സംഭവം. ബിജെപി കർണാടക യൂണിറ്റാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. മോദിയെ രാജ്യത്തെ ജനങ്ങൾ തങ്ങളുടെ കുടുംബാം​ഗത്തെ പോലെയാണ് കാണുന്നതെന്ന കുറിപ്പോടെയാണ് കർണാടക ബിജെപി വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കാശിന് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വീഡിയോയിൽ ഒരാൾ വൃദ്ധനോട് ചോദിക്കുന്നുണ്ട്. എന്നാൽ മോദി ദൈവത്തെ പോലെയാണെന്നും കാശ് തനിക്ക് വേണ്ടന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോദിയോട് വിശ്വാസവും ആദരവുമുണ്ട്. താൻ ആരുടേയും കയ്യിൽ നിന്നു കാശു വാങ്ങില്ലെന്നും വൃദ്ധൻ പറഞ്ഞു.

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷാ നിലവിൽ സംസ്ഥാനത്തുണ്ട്. തെര‍ഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ മഴയെ തുടർന്ന് മാറ്റി വെച്ചിരുന്നു. മെയ് 10നാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

നരേന്ദ്ര മോദിയെ വധിക്കും; ചാവേർ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി, കെ സുരേന്ദ്രന് ഊമക്കത്ത് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ