'ഇന്ത്യ തിളങ്ങുന്ന താരം'; ലോകം നമ്മളെ അംഗീകരിക്കുന്ന കാലമെന്ന് ധനമന്ത്രി

ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം നേടിയ ഏഴു ശതമാനം വളര്‍ച്ച ലോകത്തെ വേഗമേറിയ നിരക്കാണ്
ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍/പിടിഐ
ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍/പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ നേട്ടങ്ങളെ ലോകം അംഗീകരിക്കുന്ന കാലമാണിതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ തിളങ്ങുന്ന താരമായി ലോകം ഇന്ത്യയെ തിരിച്ചറിഞ്ഞെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

ജി 20യുടെ അധ്യക്ഷ സ്ഥാനം ലോകക്രമത്തില്‍ ഇന്ത്യയുടെ പങ്കിനു കരുത്തുകൂട്ടുന്നതിനുള്ള അവസരമാണ്. ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം നേടിയ ഏഴു ശതമാനം വളര്‍ച്ച ലോകത്തെ വേഗമേറിയ നിരക്കാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് പത്താം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്കു കുതിച്ചു.

കഴിഞ്ഞ ബജറ്റുകളുടെ അടിത്തറയില്‍നിന്ന്, സ്വാതന്ത്ര്യത്തിന്റെ നൂറാംവര്‍ഷത്തിലേക്കുള്ള രൂപരേഖയാണ് ഇത്തവണത്തെ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. 

മഹാമാരിക്കാലത്ത് ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. പാവപ്പെട്ട 80 കോടി പേര്‍ക്കു സൗജന്യ ഭക്ഷ്യധാന്യം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com