യുവാക്കളെ ഉണരൂ, തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കരുത്; ബദലിനായി സച്ചിന്‍ പൈലറ്റിന്റെ ആഹ്വാനം 

ര്‍ഥ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്
തിങ്ക് എഡ്യുവില്‍ സച്ചിന്‍ പൈലറ്റ്, ഫോട്ടോ: എക്‌സ്പ്രസ്‌
തിങ്ക് എഡ്യുവില്‍ സച്ചിന്‍ പൈലറ്റ്, ഫോട്ടോ: എക്‌സ്പ്രസ്‌

ചെന്നൈ: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയ വിഷയങ്ങള്‍ മാറ്റിവച്ച് തൊഴിലില്ലായ്മ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അടക്കമുള്ള യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാഷ്ട്രീയ രംഗത്ത് സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന നെഗറ്റീവ് ആഘാതങ്ങളില്‍ സച്ചിന്‍ പൈലറ്റ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന് മുന്‍ഗണന നല്‍കി സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും സച്ചിന്‍ പൈലറ്റ് ആഹ്വാനം ചെയ്തു. തിങ്ക് എഡു കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.

ചരിത്രത്തെ തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് അവര്‍ ശ്രദ്ധ ചെലുത്തുന്നില്ല. ചരിത്രം തിരുത്തിയെഴുതാന്‍ രാജ്യ തലസ്ഥാനത്ത് ചെലവഴിക്കുന്ന സ്ഥിതി ഉണ്ടാവാന്‍ പാടില്ല. പകരം രാജ്യത്തിന്റെ ഭാവി മുന്നില്‍ കണ്ട് യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കണം. തൊഴിലില്ലായ്മ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക വളര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കണം. വര്‍ഗീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റണം. തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ചയാകും. അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുവാക്കള്‍ തന്നെ സ്വയം കാര്യങ്ങള്‍ പഠിച്ച് മെച്ചപ്പെട്ട ഒരു ബദല്‍ മുന്നോട്ടുവെയ്ക്കാന്‍ ശ്രമിക്കണം. സോഷ്യല്‍മീഡിയ രംഗത്ത് സുതാര്യത ഉറപ്പാക്കണം. നിലവില്‍ നെഗറ്റീവ് ആഘാതമാണ് ഇത് സൃഷ്ടിക്കുന്നത്. വ്യക്തി അധിക്ഷേപവും മറ്റും നടത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന മോശപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com