ഇന്ത്യയില്‍ വന്നിട്ട് ഒരു ചായ കുടിക്കാതെ പോയാല്‍ എങ്ങനാ!; തെരുവോരത്ത് ജര്‍മന്‍ ചാന്‍സലറുടെ ചായ കുടി

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെത്തി
ജര്‍മന്‍ എംബസി പങ്കുവച്ച ചിത്രം
ജര്‍മന്‍ എംബസി പങ്കുവച്ച ചിത്രം

ണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെത്തി. 

ബെംഗളൂരുവിലെത്തിയ ഷോള്‍സിനെ കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ സ്വീകരിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ബെംഗളൂരുവിലെ തെരുവില്‍ നിന്ന് ചായ കുടിക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയിലെ ജര്‍മന്‍ എംബസി. 'രുചികരമായ ഒരു കപ്പ് ചായ ഇല്ലാതെ നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയെ അനുഭവിക്കാന്‍ കഴിയും' എന്ന രസകരമായ ക്യാപ്ഷനോടെയാണ് ജര്‍മന്‍ എംബസി ചിത്രം പങ്കുവച്ചിരിക്കുന്നത്. 

എംബസി ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട ചായക്കടയായ ചാണക്യപുരിയിലെ കടയില്‍ നിന്ന് ഒലാഫ് ഷോള്‍സിന് ചായ വാങ്ങി നല്‍കിയെന്നും ട്വീറ്റില്‍ പററയുന്നു. 

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒലാഫ് ഷോള്‍സ് ഇന്ത്യയുമായി ചില നയതന്ത്ര കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് നൈപുണ്യവും ശേഷിയുമുള്ള ആളുകളെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com