വിമാനത്തില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതം, സഹയാത്രികന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍ പോരാടിയത് അഞ്ചുമണിക്കൂര്‍; അഭിനന്ദനപ്രവാഹം

യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച സഹയാത്രികനെ പുതുജീവിതത്തിലേക്ക് നയിച്ച് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍
ഡോ. വിശ്വരാജ് വെമല, image credit: University Hospitals Birmingham
ഡോ. വിശ്വരാജ് വെമല, image credit: University Hospitals Birmingham

ലണ്ടന്‍: യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച സഹയാത്രികനെ പുതുജീവിതത്തിലേക്ക് നയിച്ച് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 
ഡോ. വിശ്വരാജ് വെമല 43കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.ബിര്‍മിങ്ഹാമില്‍ കണ്‍സല്‍ട്ടന്റ് ഹെപറ്റോളജിസ്റ്റ് ആണ് ഡോ. വിശ്വരാജ്. 

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യാത്രക്കാരന് രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചത്. അമ്മയെയും കൊണ്ട് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഡോക്ടര്‍.സഹയാത്രികരുടെയും വിമാനത്തിലെ മെഡിക്കല്‍ കിറ്റിന്റെയും സഹായത്തോടെയായിരുന്നു ഡോക്ടറുടെ ചികിത്സ. ഹൃദയാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനത്തിന്റെ സീറ്റിനിടയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ക്ക് മുമ്പ് ഹൃദയാഘാതം സംഭവിച്ചിട്ടില്ല.

യാത്രക്കാരന് അടുത്തേക്ക് കുതിച്ചെത്തിയ ഡോക്ടര്‍ എന്തെങ്കിലും മരുന്ന് വിമാനത്തിലുണ്ടോ എന്ന് ജീവനക്കാരോട് ചോദിച്ചു. ഭാഗ്യവശാല്‍ എമര്‍ജന്‍സി കിറ്റ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡോക്ടറുടെ പരിശ്രമത്തിനു ശേഷം ബോധം വീണ്ടെടുത്ത് ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്ന യാത്രക്കാരന് പെട്ടെന്ന് വീണ്ടും ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യാത്രക്കാരനെ ഡോക്ടര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഹൃദയമിടിപ്പ് പരിശോധിക്കുന്ന യന്ത്രം, പള്‍സ് ഓക്‌സിമീറ്റര്‍ അടക്കം അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായത് പ്രയോജനം ചെയ്തതായി ഡോക്ടര്‍ പറഞ്ഞു.

'എന്നാല്‍ യാത്രക്കാരന് രണ്ടാമതും ഹൃദയാഘാതം ഉണ്ടായത് ഞങ്ങളെ ഭയപ്പെടുത്തി. രണ്ടുമണിക്കൂറോളം നേരം മോശം ആരോഗ്യസ്ഥിതിയിലായിരുന്നു. കാബിന്‍ ക്രൂവിന്റേയും മറ്റും സഹായത്തോടെ ഏകദേശം അഞ്ചുമണിക്കൂര്‍ നേരമാണ് യാത്രക്കാരന്റെ ജീവന് വേണ്ടി ഞങ്ങള്‍ പോരാടിയത്. ഭയന്നുപോയ നിമിഷങ്ങളായിരുന്നു. ഏറെ വൈകാരികവുമാണ്' -ഡോക്ടര്‍ പറയുന്നു.

എങ്കിലും യാത്രക്കാരന്റെ അവസ്ഥയില്‍ ആശങ്ക വര്‍ധിച്ചതോടെ, പൈലറ്റ് മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ്ങിന് ഏര്‍പ്പാട് ചെയ്തു. അവിടെ എമര്‍ജന്‍സി ജോലിക്കാര്‍ ഏറ്റെടുക്കുകയും യാത്രക്കാരനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ജീവിതത്തില്‍ ഒരിക്കലും ഈ സംഭവം മറക്കില്ലെന്നാണ് ഡോക്ടറുടെ പ്രതികരണം. ജീവിതത്തിലേക്ക് തിരിച്ചെത്തിയ സഹയാത്രികന്‍ നിറകണ്ണുകളോടെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com