79 ശതമാനം ഹൈക്കോടതി ജഡ്ജിമാരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവര്‍; സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം

ജഡ്ജി നിയമനത്തില്‍ സംവരണം ഇല്ലെങ്കിലും സാമൂഹിക വൈവിധ്യം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചത് കോടതി തന്നെയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം. ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരാണെന്നും കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ നിയമ മന്ത്രാലയ സ്ഥിരം സമിതിക്കു മുന്നില്‍ നടത്തിയ അവതരണത്തിലാണ് നിയമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

2018-22 ലെ കണക്കു പ്രകാരം, രാജ്യത്തെ 25 ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 424 പേര്‍ ( 79 ശതമാനം) ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. 2018 ന് ശേഷം 537 ജഡ്ജിമാരെയാണ് നിയമിച്ചത്. ആകെ ജനസംഖ്യയുടെ 35% വരുന്ന മറ്റു പിന്നാക്ക വിഭാഗക്കാരില്‍ (ഒബിസി) നിന്നുള്ളത് 11 ശതമാനം മാത്രമാണ്. (57 ജഡ്ജിമാര്‍). പട്ടികജാതി വിഭാഗത്തിന് 2.8 ശതമാനം, പട്ടിക വര്‍ഗ വിഭാഗത്തിന് 1.3 ശതമാനം എന്നിങ്ങനെയാണ് പ്രാതിനിധ്യമെന്നും നിയമമന്ത്രാലയം വിശദീകരിക്കുന്നു. 

ജഡ്ജി നിയമനത്തില്‍ സംവരണം ഇല്ലെങ്കിലും സാമൂഹിക വൈവിധ്യം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചത് കോടതി തന്നെയാണ്. എന്നാല്‍, അഞ്ചു വര്‍ഷമായി കോടതികളില്‍ ഇത് ഉറപ്പാക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്ര നിയമ മന്ത്രാലയം വിമര്‍ശിക്കുന്നു. ജഡ്ജി നിയമനത്തിലെ കൊളീജിയം രീതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് തുടരുന്നതിനിടെയാണ് പുതിയ വിമര്‍ശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com