നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം; സത്യം പുറത്തുവരാന്‍ ശരിയായ അന്വേഷണം വേണം: മമത ബാനര്‍ജി

ഒഡീഷയിലെ ബാലസോറില്‍ നടന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സത്യം പുറത്തുകൊണ്ടുവരാന്‍ ശരിയായ അന്വേഷണം വേണമന്നും അവര്‍ ആവശ്യപ്പെട്ടു. 

'അപകട സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മമത സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തി. 'അപകടത്തിന് പിന്നില്‍ ഉറപ്പായും എന്തെങ്കിലും ഉണ്ടായിരിക്കണം. സത്യം പുറത്തുവരണം. എന്തുകൊണ്ടാണ് ട്രെയി നുകള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത്? -മമത ചോദിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിന് 70 ആംബുലന്‍സുകളും 40 ഡോക്ടര്‍മാരെയും ബംഗാള്‍ സര്‍ക്കാര്‍ അയച്ചിട്ടിണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കാന്‍ കേന്ദ്ര-ഒഡീഷ സര്‍ക്കാരുകളുമായി പൂര്‍ണമായി സഹകരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. 

അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 5ലക്ഷം രൂപ അനുവദിച്ചുവെന്നും മമത വ്യക്തമാക്കി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com