അരവിന്ദ് കെജരിവാള്‍/ഫയല്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍

എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര ദേഷ്യം?; പ്രധാനമന്ത്രിയോട് കെജരിവാള്‍, ഡല്‍ഹി ബജറ്റിന് അനുമതി നല്‍കി കേന്ദ്രം

ഡല്‍ഹി സംസ്ഥാന ബജറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാന ബജറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്ന് അവതരിപ്പിക്കാനിരുന്ന ബജറ്റില്‍ ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു. ബജറ്റ് നിര്‍ദ്ദേശത്തില്‍ പരസ്യങ്ങള്‍ക്കായുള്ള ഉയര്‍ന്ന വിഹിതവും അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് വികസന സംരംഭങ്ങള്‍ക്കും താരതമ്യേന കുറഞ്ഞ വിഹിതവും വന്നതിലാണ് കേന്ദ്രം വിശദീകരണം തേടിയത്. തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മുഖേന ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണം നല്‍കി. ശേഷമാണ് ബജറ്റിന് അവതരണാനുമതി നല്‍കിയത്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിരുന്നു. ജബജറ്റ് തടയരുത് എന്നാവശ്യപ്പെട്ട് കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.രാജ്യത്തെ 75 വര്‍ഷത്തെ ചരിത്രമെടുത്തു നോക്കിയാല്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് തടയുന്നത്. ഡല്‍ഹിയിലെ ജനങ്ങളോട് നിങ്ങള്‍ക്ക് എന്താണ് ദേഷ്യം? ഞങ്ങളുടെ ബജറ്റ് പാസാക്കൂവെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ കൂപ്പുകൈയോടെ അഭ്യര്‍ഥിക്കുന്നു -കെജ്രിവാള്‍ കത്തില്‍ പറഞ്ഞു.

എന്നാല്‍ ചില നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ബജറ്റ് ഡല്‍ഹി സര്‍ക്കാറിലേക്ക് തന്നെ അയച്ചിരുന്നെന്നും കഴിഞ്ഞ നാലു ദിവസമായി അത് തിരിച്ചെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ആശങ്കകള്‍ സര്‍ക്കാറിനെ കൃത്യസമയത്ത് അറിയിച്ചിരുന്നെന്നും ലഫ്. ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com