കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ രാജിവച്ചു; കോണ്‍ഗ്രസിലേക്ക്

കഴിഞ്ഞ ഇരുപത് വര്‍ഷമായി എച്ച്ഡി ദേവഗൗഡയ്ക്ക് ഒപ്പവും കുമാരസ്വാമിയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്ആര്‍ ശ്രീനിവാസ് കുമാരസ്വാമിക്കൊപ്പം/ ഫെയ്‌സ്ബുക്ക്
എസ്ആര്‍ ശ്രീനിവാസ് കുമാരസ്വാമിക്കൊപ്പം/ ഫെയ്‌സ്ബുക്ക്

ബംഗളൂരു: നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നു. ജെഡിഎസ് എംഎല്‍എ എസ് ശ്രീനിവാസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശ്രീനിവാസ് ക്രോസ് വോട്ട് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ജെഡിഎസ് സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഡിയുടെ പരാജയത്തിന് കാരണമായി. തുടര്‍ന്ന് ഇദ്ദേഹത്തെ ജെഡിഎസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 

മാര്‍ച്ച് 31ന് കോണ്‍ഗ്രസില്‍ ചേരാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വേദനയോടെയാണ് ഞാന്‍ ജെഡിഎസ് അംഗത്വം രാജിവയ്ക്കുന്നത്. തെറ്റായ ആരോപണം ഉന്നയിച്ചാണ് തന്നെ പുറത്താക്കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി എച്ച്ഡി ദേവഗൗഡയ്ക്ക് ഒപ്പവും കുമാരസ്വാമിയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവഗൗഡ തന്നോട് ഒരു മകനോടെന്ന നിലയിലാണ് പെരുമാറിയത്. ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. താന്‍ അദ്ദേഹത്തിന് പൂര്‍ണഹൃദയത്തോടെ നന്ദി അറിയിക്കുന്നതായും ശ്രീനിവാസ് പറഞ്ഞു. 

കുമാരസ്വാമിയും ഇളയസഹോദരനോടെന്ന നിലയിലാണ് പെരുമാറിയത്. എന്നാല്‍ എന്തിനാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് അറിയില്ല. മറ്റുവഴികള്‍ ഇല്ലാത്തതിനാലാണ് ജെഡിഎസ് വിട്ടത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ തോല്‍വിക്ക് കാരണം താനാണെന്ന തെറ്റായ ആരോപണവും ചിലര്‍ ഉയര്‍ത്തിയിരുന്നു. താന്‍ ഒരിക്കലും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും സത്യസന്ധമായാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതെന്നും ശ്രീനിവാസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com