മെട്രോയില്‍ കമിതാക്കളുടെ പരസ്യ ചുംബനം; വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

By സമകാലികമലയാളം ഡെസ്ക്  |   Published: 10th May 2023 03:46 PM  |  

Last Updated: 10th May 2023 03:46 PM  |   A+A-   |  

metro_kiss

വീഡിയോ ദൃശ്യം

 


ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഇത്തവണയും ശരിയായ കാരണങ്ങളാലല്ല എന്നുള്ളതാണ് സങ്കടകരം. മെട്രോ ട്രെയിനിനുളളില്‍ വച്ച് കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ചിലര്‍ ഇതിനെ പരിഹസിച്ച് രംഗത്തുവരികയും ചെയ്തു. പെണ്‍കുട്ടിക്ക് യുവാവ് സിപിആര്‍ നല്‍കുകയായാണ് എന്നാണ് ഇക്കൂട്ടരുടെ വാദം. മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടി യുവാവിന്റെ മടിയില്‍ കിടക്കുമ്പോള്‍ ആവേത്തോടെ ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് കണ്ടിട്ടും മറ്റ് യാത്രക്കാര്‍ നിശബ്ദരായിരിക്കുന്നതും കാണാം. മോശമായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചിലര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു

രണ്ടാഴ്ച്ച മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് മെട്രോയില്‍ സ്വയംഭോഗം ചെയ്തതിന് ഒരാളുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു മുന്‍പ് അനുചിതമായ വസ്ത്രധാരണം നടത്തിയെന്ന് ആളുകള്‍  ആരോപിക്കുന്ന യാത്രക്കാരിയുടെ വിഡിയോയും കോച്ചിനുള്ളില്‍ പല്ല് തേയ്ക്കുന്ന യാത്രക്കാരന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടിരുന്നു. യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ സാഹചര്യത്തില്‍ സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസുകാരെ വിന്യസിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിരുന്നു.

മെട്രോയില്‍ യാത്രക്കാര്‍ വിഡിയോ ചിത്രീകരണം നടത്തുന്നത് ഡിഎംആര്‍സി കഴിഞ്ഞ മാസം വിലക്കിയിരുന്നു. ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ തല്ലിച്ചതച്ച് എംഎല്‍എ; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ