കനത്ത മഴയും കൊടുങ്കാറ്റും; ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; വീഡിയോ

ആറ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ  വീഡിയോ ദൃശ്യം
ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ വീഡിയോ ദൃശ്യം

ഗുവാഹത്തി:കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഇതേതുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടു. ആറ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശക്തമായ മഴയിലും കാറ്റിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം പറന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. മേല്‍ക്കൂര വളരെ പഴയതാണെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. മേല്‍ക്കൂര പറന്നുപോയതിനെ തുടര്‍ന്ന് സീലിങ് പൊട്ടി അകത്തേക്ക് വെള്ളം എത്തിയെന്നും ആളുകള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ അഗര്‍ത്തലയിലേക്കും കൊല്‍ക്കത്തിയിലേക്കുമാണ് വഴി തിരിച്ചുവിട്ടത്. സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ  വീഡിയോ ദൃശ്യം
'ആദ്യം കണ്ടപ്പോള്‍ തന്നെ രാം ലല്ല പറഞ്ഞു; ഇന്ത്യയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന്': അയോധ്യയിലെ പ്രാണപ്രതിഷ്ഠാ അനുഭവങ്ങള്‍ പങ്കിട്ട് മോദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com