മരം മുറിച്ചപ്പോള്‍ പൈപ്പ് തുറന്നതുപോലെ വെളളം; അമ്പരന്ന് നാട്ടുകാര്‍; വീഡിയോ

വനമേഖലയിലെ മരത്തിന്റെ ഭാഗം വെട്ടിയപ്പോഴാണ് സംഭവം.
മരം മുറിച്ചപ്പോല്‍ പൈപ്പ് തുറന്നതുപോലെ വെളളം
മരം മുറിച്ചപ്പോല്‍ പൈപ്പ് തുറന്നതുപോലെ വെളളം വീഡിയോ ദൃശ്യം

ഹൈദരബാദ്: മരത്തിന്റെ ഒരുഭാഗം വെട്ടിയപ്പോള്‍ പൈപ്പ് തുറന്നതുപോലെ വെള്ളം ഒലിക്കുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍. ആന്ധ്രാപ്രദേശിലെ സീതാരാമരാജു ജില്ലയിലെ വനമേഖലയിലെ മരത്തിന്റെ ഭാഗം വെട്ടിയപ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

മരം വേനല്‍ക്കാലത്ത് ജലം സംഭരിക്കുന്നുണ്ടോയെന്ന് അറിയുന്നതിനായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മത്തിന്റെ ഒരു ഭാഗം മുറിച്ചുനോക്കിയത്. ഗോദാവരി മേഖലയിലെ പാപ്പിക്കൊണ്ട മലനിരകളില്‍ വസിക്കുന്ന ആദിവാസി വിഭാഗമായ കൊണ്ട റെഡ്ഡി ഗോത്രമാണ് ഈ അറിവ് വനം വകുപ്പുമായി പങ്കുവെച്ചത്. വൃക്ഷങ്ങളെക്കുറിച്ചുള്ള തദ്ദേശീയമായ അറിവിന് ഈ ഗോത്രം വളരെ പ്രശസ്തമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിക്കസ് മൈക്രോകാര്‍പ എന്നറിയപ്പെടുന്ന ഈ മരം ഏഷ്യയിലെ പടിഞ്ഞാറന്‍ പസഫിക് ദ്വീപുകള്‍, ഓസ്ട്രേലിയ എന്നിവയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഒരുതരം വൃക്ഷമാണ്.

മരം മുറിച്ചപ്പോല്‍ പൈപ്പ് തുറന്നതുപോലെ വെളളം
ജയിലില്‍ ഗീതയും രാമായണവും വേണം, മരുന്നുകള്‍ തുടരാന്‍ അനുവദിക്കണം; ജഡ്ജിയോട് കെജരിവാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com