ഫ്‌ലൈറ്റ് വൈകിയോ?, വിമാനത്തില്‍ മണിക്കൂറുകളോളം ഇരുന്ന് ബുദ്ധിമുട്ടേണ്ട!, ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി പുറത്തുകടക്കാം, പുതിയ ക്രമീകരണം

വിമാനം പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി
വിമാനം പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി
വിമാനം പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. വിമാനത്തില്‍ കയറിയ ശേഷം വിമാനം പുറപ്പെടാന്‍ ഏറെ താമസമുണ്ടായാല്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ച് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

വിമാനത്താവളങ്ങളില്‍ തിരക്കും വിമാനം വൈകുന്നതും വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇടപെടല്‍. പലപ്പോഴും വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം യാത്രക്കാരന്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇത് പരാതിയ്ക്കും ഇടയാക്കിയിട്ടുണ്ട്. മാര്‍ച്ച് 30ന് വിമാന കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയതായും ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നതായും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ സുള്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സഹായിക്കുമെന്നും വിമാനത്തില്‍ കയറിയ ശേഷം ദീര്‍ഘനേരം ഇരിക്കേണ്ടതില്ലെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.വിമാനത്തില്‍ കയറിയ ശേഷം ദീര്‍ഘനേരം വിമാനം വൈകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, ബന്ധപ്പെട്ട വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വിമാന കമ്പനികളും സുരക്ഷാ ഏജന്‍സികളും തീരുമാനമെടുക്കുമെന്നും ഹസന്‍ പറഞ്ഞു.

വിമാനം പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി
കെജരിവാളിന് ജയിലില്‍ ഒറ്റയ്‌ക്കൊരു മുറി; കിടക്കയും മേശയും കസേരയും; വായിക്കാന്‍ പുസ്തകങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com