ആറ് മാസം അന്വേഷിച്ചിട്ടും ഒരു തെളിവും ഇല്ല; ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം

ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിങിന് ജാമ്യം. സുപ്രീം കോടതിയാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കും. കേസില്‍ അഞ്ചുമാസത്തിന് ശേഷം സഞ്ജയിന് ജാമ്യം ലഭിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. ആറ് മാസം അന്വേഷിച്ചിട്ടും സഞ്ജയ് സിങ്ങിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് ആയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. അഴിമതിക്കേസിലെ പണം കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജയ് സിങ്ങിനെ 2023 ഒക്ടോബര്‍ 4 ന് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ഇഡി അറസ്റ്റ് ചെയ്തത്. വ്യവസായി ദിനേശ് അറോറയുടെ കെയില്‍നിന്ന് രണ്ടുതവണയായി രണ്ടുകോടി കൈക്കൂലിവാങ്ങിയെന്ന അദ്ദേഹത്തിന്റെ ജീവനക്കാരന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സിങ്ങിനെതിരെ തങ്ങളുടെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നായിരുന്നു ഇഡിയുടെ അവകാശവാദം.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം
സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ആയുധശേഖരം പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com