കോണ്‍ഗ്രസ് വിട്ടു; ബോക്‌സര്‍ വിജേന്ദര്‍ ബിജെപിയില്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു
ബോക്‌സര്‍ വിജേന്ദര്‍ സിങ് ബിജെപയില്‍ ചേര്‍ന്നു.
ബോക്‌സര്‍ വിജേന്ദര്‍ സിങ് ബിജെപയില്‍ ചേര്‍ന്നു.എഎന്‍ഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്‌സര്‍ വിജേന്ദര്‍ സിങ് ബിജെപയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദര്‍ പിന്തുണച്ചിരുന്നു. ബിജെപി എംപിയും നടിയുമായ ഹേമമാലിനിയുടെ മണ്ഡലമായ മഥുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിങ് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും സ്വാധീനമുള്ള ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോക്‌സര്‍ വിജേന്ദര്‍ സിങ് ബിജെപയില്‍ ചേര്‍ന്നു.
സുമലത ബിജെപിയില്‍ ചേരും; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com