ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ നടന്‍ പ്രകാശ് രാജ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തിന് മറുപടിയുമായി താരം രംഗത്ത്. തന്നെ വിലയ്‌ക്കെടുക്കാന്‍ മാത്രം ആശയപരമായി സമ്പന്നരല്ല ബിജെപിയെന്ന് പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു.
ഇന്നലെ മുതലാണ് ഇത്തരത്തിലുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ദി സ്‌കിന്‍ ഡോക്ടര്‍ എന്ന ഉപഭോക്താണ് പ്രകാശ് രാജ് ബിജെപിയില്‍ ചേരുമെന്ന് പോസ്റ്റിട്ടത്. പിന്നാലെ ഈ പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് ഊഹാപോഹങ്ങളും പ്രചരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി തന്നെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിച്ചിരുന്നതായി നടന്‍ ജനുവരിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു കെണിയില്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചറല്‍ ഫെസ്റ്റിവലില്‍ നടന്‍ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക