'ഒന്നരലക്ഷം വോട്ടിന് ഒവൈസിയെ തോല്‍പ്പിക്കും'; പിന്നാലെ മോദിയുടെ പ്രശംസ; ആരാണ് മാധവി ലത?

മുത്തലാഖിനെതിരെ ബിജെപിയുടെ പ്രചാരണമുഖമായിരുന്നു മാധവി ലത.
മാധവി ലതയാണ് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എതിരാളി.
മാധവി ലതയാണ് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എതിരാളി.ഫെയ്‌സ്ബുക്ക്‌

ഹൈദരബാദ്: എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെ നിര്‍ത്തിയ സ്ഥാനാര്‍ഥിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി. മാധവി ലതയാണ് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എതിരാളി. 49കാരിയായ ക്ലാസിക്കല്‍ നര്‍ത്തികയെ നിര്‍ത്തിയതോടെ മണ്ഡലത്തില്‍ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങി. ഒവൈസിയുടെ ഉറച്ച കോട്ടയാണ് ഹൈദരബാദ് മണ്ഡലം. 1984 ല്‍ ഒവൈസിയുടെ പിതാവും 2004 മുതല്‍ ഒവൈസിയ്‌ക്കൊപ്പവുമാണ് വിജയം.

അസദുദ്ദീന്‍ ഒവൈസിയെ ഒന്നരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന മാധവി ലതയുടെ ടെലിവിഷന്‍ അഭിമുഖത്തെ പ്രശംസിച്ച് നരേന്ദ്രമോദി രംഗത്തെത്തി. മാധവി ലതയുടെ അഭിമുഖത്തിന്റെ പുനസംപ്രേക്ഷണം എല്ലാവരും കാണണം. ആളുകള്‍ക്ക് അതേഏറെ വിജ്ഞാനപ്രദമാകും. അത്രമേല്‍ യുക്തിഭദ്രമായാണ് അവര്‍ കാര്യങ്ങള്‍ പറയുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുത്തലാഖിനെതിരെ ബിജെപിയുടെ പ്രചാരണമുഖമായിരുന്നു മാധവി ലത. ഹൈദരബാദില്‍ ബിജെപി മത്സരിപ്പിക്കുന്ന ആദ്യവനിതാ സ്ഥാനാര്‍ഥി കൂടിയാണ് ഇവര്‍. ക്ലാസിക്കല്‍ നര്‍ത്തികയും അറിയപ്പെടുന്ന സാംസ്‌കാരിക നര്‍ത്തികയുമാണ് ലത. ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലത സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

അഭിമുഖത്തില്‍ മോദിയുടെ സുതാര്യരാഷ്ട്രീയത്തെ പ്രശംസിച്ച ലത ഈ യുഗത്തിലെ മഹായോഗിയാണെന്ന് പറയുകയും ചെയ്തു. എന്നെ ഇതുവരെ കാണുകയോ അറിയുകയോ പോലും ചെയ്ാത്ത മോദി തന്റെ സാമൂഹിക പ്രവര്‍ത്തനം മുന്‍നിര്‍ത്തി മാത്രമാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും അവര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഒവൈസിയെ തോല്‍പ്പിക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശരിയായ രീതിയില്‍ അല്ല എഐഎംഐഎം അധ്യക്ഷന്‍ ജയിച്ചതെന്നും ലത അഭിമുഖത്തില്‍ പറഞ്ഞു.

മാധവി ലതയാണ് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എതിരാളി.
രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കനക്കും; ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com