കെജരിവാളിന് നിർണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി നാളെ

ഡൽഹി ഹൈക്കോടതി രണ്ടരയോടെ വിധി പറയും
അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ ഫയല്‍

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ നാളെ വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് രണ്ടരയോടെ വിധി പറയുന്നത്.

മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ‍ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയാണ് കെജരിവാൾ. അറസ്റ്റ് നിയമ വിരുദ്ധവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ കെജരിവാൾ ആരോപിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജരിവാൾ ആണെന്നു സത്യവാങ്മൂലത്തിൽ ഇഡി പറയുന്നു. കേസിൽ നേരത്തെ ദീർഘമായ വാദങ്ങളായിരുന്നു. പിന്നാലെയാണ് വിധി പറയാൻ മാറ്റിയത്.

അരവിന്ദ് കെജരിവാള്‍
അച്ഛന്‍ മരിച്ചു, കുട്ടിക്ക് വേണ്ടി അമ്മയുടെ ഹേബിയസ് കോര്‍പ്പസ്; സ്വീകാര്യമല്ലാത്ത രക്ഷിതാവിനൊപ്പം വിടാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com