ഹിന്ദു വിവാഹ നിയമപ്രകാരം 'കന്യാദാനം' നിര്‍ബന്ധമല്ല: അലഹബാദ് ഹൈക്കോടതി

ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്നൗ: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്തുന്നതിന് കന്യാദാനം ആവശ്യമില്ലെന്നും 'സപ്തപദി' മാത്രമാണ് അനിവാര്യമായ ചടങ്ങെന്നും അലഹബാദ് ഹൈക്കോടതി. അഗ്നിക്ക് ചുറ്റും വധൂവരന്‍മാര്‍ വലംവെക്കുന്ന ചടങ്ങാണ് സപ്തപദി. വിവാഹത്തിന് 'കന്യാദാനം' ചടങ്ങ് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അശുതോഷ് യാദവ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രതീകാത്മക ചിത്രം
സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കി; യുവാവിനെ 24കാരി കുത്തിക്കൊന്നു

നിയമപ്രകാരം 'കന്യാദാനം' ചടങ്ങ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് 'കന്യാദാനം' നിമയപരമായി ഹിന്ദു വിവാഹ നിയമത്തില്‍ നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കിയത്. വിവാഹത്തിന് വധുവിന്റെ പിതാവ് വരന് കൈപിടിച്ചു നല്‍കുന്ന ചടങ്ങാണ് കന്യാദാനം. ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ കേസിന്റെ തീരുമാനത്തിന് ചടങ്ങ് നടത്തിയോ എന്നത് അത്യന്താപേക്ഷിതമല്ലെന്നും സാക്ഷിയെ വിളിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. മാര്‍ച്ച് ആറിന് ലഖ്നൗ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com