കമ്പനി കാന്റീനിലെ സമൂസയില്‍ കോണ്ടവും ഗുഡ്കയും കല്ലും; അഞ്ചുപേര്‍ക്കെതിരെ കേസ്

മഹാരാഷ്ട്രയില്‍ ഓട്ടോമൊബൈല്‍ കമ്പനിക്ക് വിതരണം ചെയ്ത സമൂസയില്‍ കോണ്ടവും ഗുഡ്കയും കല്ലുകളും
samosa
സമൂസയില്‍ കോണ്ടവും ഗുഡ്കയും കല്ലുകളുംപ്രതീകാത്മക ചിത്രം
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ ഓട്ടോമൊബൈല്‍ കമ്പനിക്ക് വിതരണം ചെയ്ത സമൂസയില്‍ കോണ്ടവും ഗുഡ്കയും കല്ലുകളും. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പുനെയിലെ പിംപാരി ചിഞ്ച്വാഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയ്ക്ക് വിതരണം ചെയ്ത സമൂസയിലാണ് കോണ്ടവും ഗുഡ്കയും അടക്കം കണ്ടെത്തിയത്. രണ്ട് തൊഴിലാളികള്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. സബ് കോണ്‍ട്രാക്ടിങ് സ്ഥാപനത്തിലെ പാര്‍ട്ണര്‍മാരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റു മൂന്ന് പേര്‍.

മുന്‍പ് ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് ഈ സ്ഥാപനത്തിന്റെ കരാര്‍ ഓട്ടോമൊബൈല്‍ കമ്പനി റദ്ദാക്കിയിരുന്നു. സമൂസ വിതരണത്തിന്റെ കരാര്‍ ഏറ്റെടുത്ത പുതിയ കമ്പനിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താനാണ് ഇവര്‍ ഈ കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓട്ടോമൊബൈല്‍ കമ്പനിയുടെ കാന്റീനിലേക്ക് വിതരണം ചെയ്ത സമൂസയില്‍ നിന്നാണ് കോണ്ടവും ഗുഡ്കയും ലഭിച്ചത്. സംഭവത്തിന് പിന്നാലെ സമൂസ വിതരണത്തിന് സബ് കോണ്‍ട്രാക്ട് ലഭിച്ച പുതിയ സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു തൊഴിലാളികള്‍ കുടുങ്ങിയത്. ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് കരാര്‍ റദ്ദാക്കപ്പെട്ട സബ് കോണ്‍ട്രാക്ടിങ് സ്ഥാപനത്തിലെ മുന്‍ തൊഴിലാളികളാണ് ഇവര്‍ എന്ന് തിരിച്ചറിഞ്ഞു. പഴയ സബ് കോണ്‍ട്രാക്ടിങ് സ്ഥാപനത്തിലെ മൂന്ന് പാര്‍ട്ണര്‍മാരുമായി തൊഴിലാളികള്‍ ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തല്‍.

പുതിയ കമ്പനിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താന്‍ രണ്ടു തൊഴിലാളികളെയും പഴയ കമ്പനിയാണ് അയച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. സമൂസയില്‍ ബാന്‍ഡേജ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴയ കമ്പനിയുടെ കരാര്‍ ഓട്ടോമൊബൈല്‍ കമ്പനി റദ്ദാക്കിയത്.

samosa
ബോര്‍ഡുകള്‍ മറാത്തിയില്‍ അല്ലെങ്കില്‍ നികുതി ഇരട്ടി; കടുപ്പിച്ച് മുംബൈ കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com