മദ്യനയക്കേസില്‍ കെജരിവാളിന് തിരിച്ചടി; ഗൂഢാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാവില്ല. ഇലക്ഷന് തൊട്ടുമുന്‍പായി ബോധപൂര്‍വം അറസ്റ്റ് ചെയ്‌തെന്ന വാദം നിലനില്‍ക്കില്ല.
കെജരിവാൾ കോടതിയിൽ നിന്ന് പുറത്തേയ്ക്ക്
കെജരിവാൾ കോടതിയിൽ നിന്ന് പുറത്തേയ്ക്ക്പിടിഐ

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും നയരൂപികരണത്തില്‍ കെജരിവാള്‍ ഇടപെട്ടതായും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകള്‍ ഇഡി ശേഖരിച്ചതായും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാവില്ല. ഇലക്ഷന് തൊട്ടുമുന്‍പായി ബോധപൂര്‍വം അറസ്റ്റ് ചെയ്‌തെന്ന വാദം നിലനില്‍ക്കില്ല. കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രേഖകള്‍ ഇഡിയുടെ പക്കലുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതും കെജരിവാളിനെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു

ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇഡി നടപടിയെന്നുമായിരന്നു കെജരിവാളിന്റെ ആരോപണം. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡിയുടെ വാദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

കെജരിവാൾ കോടതിയിൽ നിന്ന് പുറത്തേയ്ക്ക്
മഹാരാഷ്ട്രയില്‍ ധാരണ; ശിവസേന 21ലും കോണ്‍ഗ്രസ് 17ലും എന്‍സിപി 10സീറ്റിലും മത്സരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com