നീറ്റ് : നാളെ വരെ അപേക്ഷിക്കാം
നീറ്റ് : നാളെ വരെ അപേക്ഷിക്കാം പ്രതീകാത്മക ചിത്രം

നീറ്റ് രജിസ്ട്രേഷന് വീണ്ടും അവസരം; അപേക്ഷ നാളെ വരെ

നാളെ രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് വീണ്ടും അവസരം. നാളെ രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പല കാരണങ്ങളാലും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളുടെ അപേക്ഷ പരി​ഗണിച്ചാണ് സമയം നീട്ടുന്നതെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. https://exams.nta.ac.in/NEET/

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ജൂണ്‍ 23നാണ് പരീക്ഷ നടക്കുക. നീറ്റ് പിജി പരീക്ഷാഫലം ജൂലൈ 15നാണ് പ്രഖ്യാപിക്കുക.

നീറ്റ് : നാളെ വരെ അപേക്ഷിക്കാം
തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

കൗണ്‍സലിങ് ഓഗസ്റ്റ് അഞ്ചുമുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കും. ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റ് എക്‌സാമിനേഷന്‍ ജൂലൈ ആറിലേക്ക് നീട്ടിവെച്ചു. നേരത്തെ ജൂണില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിദേശത്ത് നിന്ന് മെഡിക്കല്‍ ഡിഗ്രി നേടിയവരുടെ യോഗ്യത അളക്കാനുള്ള പരീക്ഷയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com