ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; യുവാവിന് ബംഗളൂരൂ മെട്രോയില്‍ യാത്ര നിഷേധിച്ചു

ഇതിനിടയില്‍ സഹയാത്രികര്‍ ഇടപെടുകയും യാത്രക്കാരിലൊരാള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; യുവാവിന് ബംഗളൂരൂ മെട്രോയില്‍ യാത്ര നിഷേധിച്ചു

ബംഗളൂരൂ: ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ തുടര്‍ന്ന് മെട്രോ ട്രെയിനില്‍ യുവാവിന് യാത്ര നിഷേധിച്ചു. ബംഗളൂരു മെട്രോയുടെ ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റഷനില്‍ വച്ചാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാതെ എത്തിയ യുവാവിനോട് വൃത്തിയുളള വസ്ത്രം ധരിക്കണമെന്നും ഇല്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ തടയുകയായിരുന്നു. ഇതിനിടയില്‍ സഹയാത്രികര്‍ ഇടപെടുകയും യാത്രക്കാരിലൊരാള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

മെട്രോ ജീവനക്കാരുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എല്ലാ യാത്രക്കാരെയും തുല്യമായാണ് പരിഗണിക്കുന്നതെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'യാത്രക്കാര്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസം ഇല്ല. മദ്യപിച്ച നിലയിലാണ് യാത്രക്കാരനെന്ന് ജീവനക്കാര്‍ സംശയിച്ചു. ഇയാള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാക്കാനാണ് തടഞ്ഞുനിര്‍ത്തിയത്. കൗണ്‍സിലിങ്ങിന് ശേഷം യാത്ര ചെയ്യാന്‍ അനുവദിച്ചതായും' ബിഎംആര്‍സിഎല്‍ അറിയിച്ചു.

നേരത്തെ, ബിഎംആര്‍സിഎല്‍ ജീവനക്കാര്‍ ചാക്കും ചുമന്ന് എത്തിയ ഒരു കര്‍ഷകനെ യാത്ര ചെയ്യാന്‍ അനുവദിക്കാത്തതിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; യുവാവിന് ബംഗളൂരൂ മെട്രോയില്‍ യാത്ര നിഷേധിച്ചു
'ഇവന് ഒരു അവസരം നല്‍കൂ'; മകന്‍ വൈഭവിനെ വിജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ച് ഗെഹലോട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com