നീറ്റ് യുജി പ്രവേശന പരീക്ഷ: രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം

ഇന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം
നീറ്റ് : ഇന്നു കൂടി അപേക്ഷിക്കാം
നീറ്റ് : ഇന്നു കൂടി അപേക്ഷിക്കാംപ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പല കാരണങ്ങളാലും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളുടെ അപേക്ഷ പരി​ഗണിച്ചാണ് സമയം നീട്ടുന്നതെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. https://exams.nta.ac.in/NEET/

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1700 രൂപയാണ് അപേക്ഷാഫീസ്. ഒബിസി-എന്‍സിഎല്‍, ജനറല്‍-ഇഡബ്ലിയു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1600 രൂപയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയുമാണ് ഫീസ്. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്.

നീറ്റ് : ഇന്നു കൂടി അപേക്ഷിക്കാം
ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം; 14 പേർക്ക് പരിക്ക്

നീറ്റ് യുജി പ്രവേശന പരീക്ഷ 2024 മെയ് അഞ്ചിന് ഉച്ചയ്ക്ക് 2 മണി മുതല്‍ 5.20 വരെ നടക്കുമെന്നാണ് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചിട്ടുള്ളത്. രാജ്യത്തെ 571 സിറ്റികളിലും രാജ്യത്തിന് പുറത്ത് 14 സീറ്റുകളും പരീക്ഷാ സെന്ററുകളായിരിക്കും. കൂടുതല്‍ വിശദവിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അറിയാമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com