മോദി വീണ്ടും കര്‍ണാടകയിലേക്ക്; ഞായറാഴ്ച മൈസൂരുവില്‍ മെഗാറാലി; മംഗളൂരുവില്‍ റോഡ് ഷോ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്.
മോദി വീണ്ടും കര്‍ണാടകയിലേക്ക്
മോദി വീണ്ടും കര്‍ണാടകയിലേക്ക്

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലക്ക്. ഞായറാഴ്ച മൈസുരുവില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അന്നുതന്നെ മംഗളൂരുവിലെ റോഡ് ഷോയിലും പങ്കെടുക്കും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്. ഇതിന് മുന്‍പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന് എത്തിയിരുന്നു. തെക്കന്‍ കര്‍ണാടകത്തില്‍ മോദിയുടെ ആദ്യ പര്യടനമാണിത്.

പ്രധാനമന്ത്രി മൈസൂരുവില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്യുമെന്നും മംഗളൂരുവില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍ പറഞ്ഞു. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൈസൂര്‍, ചാമരാജനഗര്‍, മാണ്ഡ്യ, ഹാസന്‍ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി സംവദിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കളും പങ്കെടുക്കും.അന്നേദിവസംം വൈകുന്നേരം 6 മണിക്ക് നാരായണ ഗുരു സര്‍ക്കിളില്‍ നിന്ന് മംഗളൂരുവില്‍ മോദി ഏകദേശം 1.5 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് പിന്നാലെ, പതിനഞ്ചിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. രണ്ട് ഘട്ടങ്ങളിലായാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളിലെ 14 ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26 നും ബാക്കി 14 മണ്ഡലങ്ങളില്‍ മെയ് 7 നുമാണ് രണ്ടാഘട്ട വോട്ടെടുപ്പ്.

മോദി വീണ്ടും കര്‍ണാടകയിലേക്ക്
സാമ്പത്തിക തട്ടിപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com