ഇറാൻ, ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം
ഇസ്രയേൽ സൈനികർ
ഇസ്രയേൽ സൈനികർഫയല്‍

ന്യൂഡൽഹി: ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർ മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയമാണ് യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് യാത്ര വിലക്കിയത്.

ഈ മാസം സിറിയയിലെ തങ്ങലുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നൽകുമെന്നു ഇറാൻ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംഘർഷ സാധ്യത ഉടലെടുത്തത്. ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാർ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്നും വി​ദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎസ്, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാർക്കും പൗരൻമാർക്കും സമാന നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ആറ് മാസമായി തുടരുന്നതിനിടെയാണ് ഇറാൻ- ഇസ്രയേൽ പ്രശ്നം ഉടലെടുത്തത്. ഇറാനുമായി ആശയ വിനിമയം നടത്താൻ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് വിദേശകാര്യ മന്ത്രിമാരോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേൽ സൈനികർ
ജർമനി കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്‍റ്; ഖലിസ്ഥാൻ തീവ്രവാദി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com