സല്‍മാന്‍റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന് കരുതുന്നവര്‍, സല്‍മാന്‍ ഖാന്‍
സല്‍മാന്‍റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന് കരുതുന്നവര്‍, സല്‍മാന്‍ ഖാന്‍സിസിടിവി ദൃശ്യം, ഫെയ്സ്ബുക്ക്

സല്‍മാന്റെ വീടിനു നേരെ വെടിവെപ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത്; ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍

ബാഗ് ധരിച്ച് നടന്നുപോകുന്ന രണ്ട് യുവാക്കളെയാണ് ചിത്രത്തില്‍ കാണുന്നത്

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികളെന്ന് സംശിക്കുന്ന രണ്ടുപേരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ബാഗ് ധരിച്ച് നടന്നുപോകുന്ന രണ്ട് യുവാക്കളെയാണ് ചിത്രത്തില്‍ കാണുന്നത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം താരത്തിന്റെ വീടിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്തുനിന്ന് കണ്ടെത്തി. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ താരത്തിന്റെ വീടിനു നേരെ രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ത്തത്.

സല്‍മാന്‍റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന് കരുതുന്നവര്‍, സല്‍മാന്‍ ഖാന്‍
സരബ്ജിത്ത് സിങ്ങിന്‍റെ കൊലയാളി; പാക് അധോലോക നേതാവ് അമീര്‍ സര്‍ഫറാസിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

അതിനിടെ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ ആക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അന്‍മോല്‍ ഉത്തരവാദിത്വം ഏറ്റത്. വീടിനു നേരെയുണ്ടായ വെടിവെപ്പ് വെറും ട്രെയിലര്‍ മാത്രമാണെന്നും താരത്തിന് ഇയാള്‍ മുന്നറിയിപ്പു നല്‍കി.

ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അടിച്ചമര്‍ത്തലിനെതിരായ ഏക തീരുമാനം യുദ്ധമാണെങ്കില്‍, അങ്ങനെയാകട്ടെ. സല്‍മാന്‍ ഖാന്‍, ഞങ്ങളുടെ ശക്തി മനസിലാക്കാനുള്ള ട്രെയിലര്‍ മാത്രമാണ് ഇപ്പോള്‍ കണ്ടത്. അത് പരീക്ഷിക്കാന്‍ നില്‍ക്കേണ്ട. ഇത് ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്. ഇതിനു ശേഷം വീടിന്റെ വെളിയില്‍ മാത്രമല്ല വെടിവെക്കുക. നിങ്ങള്‍ ദൈവങ്ങളായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും പേരിലുള്ള നായ്ക്കള്‍ ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ എനിക്ക് അധികം സംസാരിക്കുന്ന ശീലമില്ല.- അന്‍മോല്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും താരത്തെ കൊല്ലാന്‍ മുംബൈയിലേക്ക് ഷൂട്ടര്‍മാരെ അയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com