സ്വർണക്കിരീടവും ആഭരണങ്ങളും; അപ്സരസായി കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ: ചിത്രങ്ങൾ വൈറൽ

കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായിരുന്നു ദേവയാനിയുടെ അപ്സരസായുള്ള ഫോട്ടോഷൂട്ട്
ദേവയാനി ഖോബ്രഗഡെ
ദേവയാനി ഖോബ്രഗഡെഎക്സ്

ന്യൂഡൽഹി: അപ്സരസായി വേഷമിട്ട് കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായിരുന്നു ദേവയാനിയുടെ അപ്സരസായുള്ള ഫോട്ടോഷൂട്ട്. കംബോഡിയയിലെ ഇന്ത്യന്‍ എംബസി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

ദേവയാനി ഖോബ്രഗഡെ
200 കോടിയുടെ സമ്പത്ത് ദാനം ചെയ്തു; വ്യവസായി ദമ്പതികള്‍ സന്യാസത്തിലേക്ക്

സ്വർണ കിരീടവും ആഭരണവും അണിഞ്ഞ് നിൽക്കുന്ന ദേവയാനിയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. 'അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ് ഖമര്‍ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഖമര്‍ പുതുവര്‍ഷത്തിന്റെ ആത്മാവിനെ ആശ്‌ളേഷിച്ചുകൊണ്ട് ദേവയാനി അപ്‌സരസിന്റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷകരമായ ഖമര്‍ പുതുവത്സരം ആശംസിക്കുന്നു.'- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. പോസ്റ്റിനു താഴെ ദേവയാനിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020 മുതല്‍ കംബോഡിയയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ ബെര്‍ലിന്‍, ഇസ്ലാമാബാദ്, റോം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിസ തട്ടിപ്പ് ആരോപിച്ച് 2013 ഡിസംബറില്‍ ദേവയാനിയെ വ്യാജ വിസാ കുറ്റം ചുമത്തി അമേരിക്കയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി കോടതി ദേവയാനിക്കെതിരായ ആരോപണങ്ങള്‍ തള്ളി. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ യുഎസ് ഇന്ത്യയോട് അഭ്യര്‍ഥിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com