2069 കോടിയുടെ ലഹരി സാധനങ്ങള്‍ ഉള്‍പ്പടെ 4650 കോടിയുടെ വസ്തുക്കള്‍ പിടിച്ചെത്തു; റെക്കോഡ് തുകയില്‍ അമ്പരന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ 75 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
2069 കോടിയുടെ ലഹരി സാധനങ്ങള്‍ ഉള്‍പ്പടെ 4650 കോടിയുടെ വസ്തുക്കള്‍ പിടിച്ചെത്തു
2069 കോടിയുടെ ലഹരി സാധനങ്ങള്‍ ഉള്‍പ്പടെ 4650 കോടിയുടെ വസ്തുക്കള്‍ പിടിച്ചെത്തുപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഏപ്രില്‍ പത്തൊന്‍പതിന് ആരംഭിക്കാനിരിക്കെ 2069 കോടി രൂപയുടെ ലഹരി സാധനങ്ങള്‍ ഉള്‍പ്പെടെ 4,650 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2019ല്‍ ആകെ തെരഞ്ഞടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് പണം ഉള്‍പ്പടെ 3,475 കോടിയുടെ വസ്തുക്കളായിരുന്നു.

മാര്‍ച്ച് 1 മുതല്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പ്രതിദിനം 100 കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തെ 75 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പിടികൂടിയവയില്‍ 45 ശതമാനവും ലഹരിവസ്തുക്കളാണെന്നതും ശ്രദ്ധേയമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, അതിര്‍ത്തി ചെക്കുപോസ്റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും ഫ്‌ളയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയുന്നതായും കമ്മീഷന്‍ പറഞ്ഞു.

ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ഫലപ്രഖ്യാപനം.

2069 കോടിയുടെ ലഹരി സാധനങ്ങള്‍ ഉള്‍പ്പടെ 4650 കോടിയുടെ വസ്തുക്കള്‍ പിടിച്ചെത്തു
200 കോടിയുടെ സമ്പത്ത് ദാനം ചെയ്തു; വ്യവസായി ദമ്പതികള്‍ സന്യാസത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com