ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമര്‍ശം; സുര്‍ജേവാലയ്ക്ക് രണ്ട് ദിവസത്തെ വിലക്ക്

ബിജെപി സ്ഥാനാര്‍ഥിയുടെ പരാതിയില്‍ സുര്‍ജേവാലയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു
ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമര്‍ശം; സുര്‍ജേവാലയ്ക്ക് രണ്ട് ദിവസത്തെ വിലക്ക്
ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമര്‍ശം; സുര്‍ജേവാലയ്ക്ക് രണ്ട് ദിവസത്തെ വിലക്ക്ഫയല്‍

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥിയും എംപിയുമായ ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാലയ്ക്ക് തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ തെരഞ്ഞെടുപ്പ് കാലത്ത് കമ്മീഷന്‍ നല്‍കുന്ന ആദ്യവിലക്കാണ് സുര്‍ജേവാലയുടേത്.

ബിജെപി സ്ഥാനാര്‍ഥിയുടെ പരാതിയില്‍ സുര്‍ജേവാലയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഹേമമാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണ് പരാമര്‍ശമെന്ന് കമ്മീഷന്‍ വിലയിരുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂര്‍ മാറി നില്‍ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതലാണ് വിലക്ക്.

ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമര്‍ശം; സുര്‍ജേവാലയ്ക്ക് രണ്ട് ദിവസത്തെ വിലക്ക്
പതിച്ചു നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം: സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com