അഞ്ച് വര്‍ഷത്തിനിടെ ബംഗാള്‍ ബിജെപി അധ്യക്ഷന്റെ ആസ്തി വര്‍ധിച്ചത് 114 ശതമാനം; എംപിയുടേത് 215 ശതമാനം; കണക്കുകള്‍ പുറത്ത്

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ് ഡാര്‍ജലിങ്, ബലൂര്‍ഘട്ട്, റായ്ഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ഫെയ്‌സ്ബുക്ക്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ജനവിധി തേടുന്ന ഡാര്‍ജിലിങിലെ ബിജെപി എംപി രാജു ബസ്തയുടെ ആസ്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വര്‍ധിച്ചതായി സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലം. ബാലൂര്‍ഘട്ടില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ ആസ്തി 114 ശതമാനമായും വര്‍ധിച്ചു.

2019ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിസ്തയ്ക്ക് 15 കോടിയായിരുന്നു ആസ്തി. ഇത്തവണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 47 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 32 കോടിയിലധികം രൂപയുടെ വര്‍ധനവുണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മജുംദാറിന്റെ ആസ്തി 58.25 രൂപയായിരുന്നു. എന്നാല്‍, 2024 ഓടെ 1.24 കോടി രൂപയായി ഉയര്‍ന്നു.

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ് ഡാര്‍ജലിങ്, ബലൂര്‍ഘട്ട്, റായ്ഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍
ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com