ചുവപ്പ് പുറത്ത്; ഡിഡി ന്യൂസ് ലോഗോയ്ക്ക് ഇനി കാവി നിറം

ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്
കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്
കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദൂരദര്‍ശന്‍റെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.

കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്
കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം; അപകടം അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയില്‍

ഞങ്ങളുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് പുതിയ അവതാരത്തില്‍ ഞങ്ങളെ ലഭ്യമാണ്. മുന്‍പില്ലാത്ത രീതിയിലുള്ള പുതിയ യാത്രയ്ക്കായി തയ്യാറായിക്കോളൂ. - എന്ന അടിക്കുറിപ്പിലാണ് പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. 'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com