കെജരിവാളിന് ജയില്‍ അധികൃതര്‍ നല്‍കിയ ഡയറ്റ് പാലിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, ഇഡിയുടെ പുതിയ തന്ത്രമെന്ന് എതിര്‍വാദം

ജയിലില്‍ മധുരം കഴിക്കുകയാണെന്നും അതുവഴി ജാമ്യം തരപ്പെടുത്തിയെടുക്കാനാണ് ശ്രമമമെന്നും ആരോപിച്ച് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വീട്ടില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തില്‍ ജയില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഭക്ഷണ ക്രമം പാലിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രമേഹം വര്‍ധിപ്പിക്കുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലില്‍ മധുരം കഴിക്കുകയാണെന്നും അതുവഴി ജാമ്യം തരപ്പെടുത്തിയെടുക്കാനാണ് ശ്രമമമെന്നും ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മെഡിക്കല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുത്ത ഡയറ്റ് പാലിക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്
'രാജ്യത്തോടുള്ള കടമ'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് ചെയ്തു; വീഡിയോ

എന്നാല്‍ ഇഡിയുടെ വാദത്തെ കെജരിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയില്‍ എതിര്‍ത്തു. കെജരിവാളിന് വേണ്ടി വീട്ടില്‍ നിന്നെത്തിക്കുന്ന ഭക്ഷണം നിര്‍ത്താനുള്ള തന്ത്രമാണ് ഇഡിയുടേതെന്നും വാദിച്ചു. മാമ്പഴവും ആലൂ പൂരിയും പോലുള്ള ഭക്ഷണങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടു വന്നതിലുണ്ടായിരുന്നു. ഇത് പ്രമേഹമുള്ളയാളിന് നല്‍കാന്‍ കഴിയില്ലെന്നാണ് ഇഡിയുടെ വാദം.

തുടര്‍ന്ന് വീട്ടില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റേയും ജയിലില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റേയും വിശദമായ ഡയറ്റ് ചാര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ച് ദിവസവും 15 മിനിറ്റ് ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന കെജരിവാളിന്റെ അപേക്ഷയും കോടതി പരിഗണിച്ചു. ഡോക്ടറെ കാണുന്ന സമയത്ത് ഭാര്യ സുനിതയെയും ഒപ്പം നിര്‍ത്തണമെന്ന് കെജരിവാളിന്റെ ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഏപ്രില്‍ 22 തിങ്കഴാഴ്ച കോടതി വിധി പറയാന്‍ മാറ്റിവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടകി അനുമതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com