'ഓരോ വോട്ടും ശബ്ദവും പ്രധാനം'- യുവാക്കളോടും കന്നി വോട്ടർമാരോടും മോദി, വിവിധ ഭാഷയിൽ ആഹ്വാനം

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുക
യുപിയിലെ കൈരാനയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരണ്ട കൈവിരൽ ഉയർത്തി കാണിക്കുന്ന സ്ത്രീ
യുപിയിലെ കൈരാനയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരണ്ട കൈവിരൽ ഉയർത്തി കാണിക്കുന്ന സ്ത്രീ പിടിഐ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദാന അവകാശം വിനിയോ​ഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ് അടക്കമുള്ള വിവിധ ഭാഷകളിൽ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

'ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഇന്ന് ആരംഭിക്കുന്നു! 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ, ഈ മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. യുവാക്കളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും വൻ തോതിൽ വോട്ട് ചെയ്യാനും അഭ്യർത്ഥിക്കുന്നു. കാരണം ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്!'- പ്രധാനമന്ത്രി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുക. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

യുപിയിലെ കൈരാനയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരണ്ട കൈവിരൽ ഉയർത്തി കാണിക്കുന്ന സ്ത്രീ
രാജ്യം വിധിയെഴുതുന്നു; ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com