റാഞ്ചിയിലെ ഇന്ത്യാ മുന്നണി റാലിയിൽ രാഹുൽ പങ്കെടുക്കില്ല; പിന്മാറ്റം ആരോ​ഗ്യ കാരണങ്ങളാലെന്ന് കോൺ​ഗ്രസ്

സത്നയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ ബ്ലോക്കിന്റെ റാഞ്ചി റാലിയില്‍ പങ്കെടുക്കും
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിപിടിഐ ഫയല്‍

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യാ ബ്ലോക്കിന്റെ 'ഉല്‍ഗുലാന്‍ റാലി'യില്‍ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് അറിയിച്ചു.

രാഹുല്‍ ഗാന്ധി
കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു, ഇന്‍സുലിന്‍ നിഷേധിക്കുന്നത് ബിജെപിയുടെ ക്രൂരത; തിഹാര്‍ ജയിലിന് മുന്നില്‍ എഎപിയുടെ പ്രതിഷേധം

സത്നയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ ബ്ലോക്കിന്റെ റാഞ്ചി റാലിയില്‍ പങ്കെടുക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. ഞായറാഴ്ച ഇന്ത്യാ ബ്ലോക്കിന്റെ 'ഉല്‍ഗുലാന്‍ റാലി' നടക്കുന്ന സത്നയിലും റാഞ്ചിയിലും പ്രചാരണം നടത്താനിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനാല്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെന്ന് ജയറാം രമേശ് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ആറ് ഘട്ടങ്ങളിലേക്ക് രാജ്യം അടുക്കുന്നതിനിടെയാണ് റാലി. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 നായിരുന്നു. ഝാര്‍ഖണ്ഡില്‍ നാല് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 13 ന് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com