ഹേമമാലിനി, സുരേഷ്‌ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും

രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍മുഖ്യമന്ത്രിയുടെ മകനും 26 ന് ജനഹിതം തേടുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്
നവനീത് കൗര്‍ റാണ, ഹേമമാലിനി
നവനീത് കൗര്‍ റാണ, ഹേമമാലിനിഫെയ്സ്ബുക്ക്, ഫയൽ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പില്‍ നിരവധി പ്രമുഖരാണ് ജനവിധി തേടുന്നത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല (കോട്ട), നടിമാരായ ഹേമമാലിനി (മഥുര), നവനീത് കൗര്‍ റാണ (അമരാവതി), രാമായണം സീരിയലിലെ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ( മീററ്റ്-ഹാപൂര്‍), സുരേഷ് ഗോപി (തൃശൂര്‍), രാഹുല്‍ഗാന്ധി ( വയനാട്) തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത് (ജോധ്പൂര്‍), രാജീവ് ചന്ദ്രശേഖര്‍ ( തിരുവനന്തപുരം), വി മുരളീധരന്‍ (ആറ്റിങ്ങല്‍), പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ (ബലൂര്‍ഘട്ട്), വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ (അകോല), ബിജെപി യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ ( ബംഗ്ലൂര്‍ സൗത്ത്) തുടങ്ങിയവര്‍ രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍പ്പെടുന്നു.

രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍മുഖ്യമന്ത്രിയുടെ മകനും 26 ന് ജനഹിതം തേടുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി ദേവഗൗഡ മാണ്ഡ്യയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രാജ്‌നന്ദ്ഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ മകന്‍ വൈഭവ് ഗെഹലോട്ട് ജലോറിലും മത്സരിക്കുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിപി ജോഷി ( ഭില്‍വാര), ഡാനിഷ് അലി ( അംറോഹ- കോണ്‍ഗ്രസ്), കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് ( ബാംഗ്ലൂര്‍ റൂറല്‍) എന്നിവരും ജനവിധി തേടുന്നവരില്‍പ്പെടുന്നു. മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സിനിമ താരങ്ങളായ മുകേഷ്, കൃഷ്ണകുമാര്‍ തുടങ്ങിയവരും 26 ന് ജനവിധി തേടുന്നവരില്‍പ്പെടുന്നു.

നവനീത് കൗര്‍ റാണ, ഹേമമാലിനി
രണ്ടാംഘട്ട വോട്ടെടുപ്പ്: കേരളം അടക്കം 88 മണ്ഡലങ്ങൾ വെള്ളിയാഴ്ച പോളിങ് ബൂത്തിൽ; 1210 സ്ഥാനാർത്ഥികൾ മത്സരരം​ഗത്ത്

മാണ്ഡ്യയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി വെങ്കട്ടരമണ ഗൗഡയാണ്‌ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഏറ്റവും സമ്പന്നൻ. 622 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 593 കോടിയുടെ സ്വത്തുള്ള ഡി കെ സുരേഷ്‌ (ബംഗളൂരു റൂറൽ, കോൺഗ്രസ്‌), 278 കോടിയുടെ ആസ്‌തിയുള്ള ഹേമമാലിനി (മഥുര, ബിജെപി) എന്നിവർ ആസ്തിയുടെ കാര്യത്തിൽ വെങ്കട്ടരമണയുടെ പിന്നിലുണ്ട്. ഡികെ സുരേഷ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com