ഷുഗര്‍ ലെവല്‍ 217; കെജരിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കി, സ്വാഗതം ചെയ്ത് ആംആദ്മി

അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ ഫയല്‍

ന്യൂഡല്‍ഹി: പ്രമേഹം കൂടിയതിനെത്തുടര്‍ന്ന്, തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്‍സുലിന്‍ നല്‍കി. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ കെജരിവാളിന്റെ ഷുഗര്‍ ലെവല്‍ 217 ആയി ഉയര്‍ന്നു. തുടര്‍ന്നാണ് ഇന്‍സുലിന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എഎപി ഇതിനെ സ്വാഗതം ചെയ്തു.

ജയിലില്‍ കെജരിവാളിന് ഇന്‍സുലിന്‍ നിഷേധിക്കുകയാണെന്ന് ആദ്ം ആദ്മി നേതാക്കള്‍ ആരോപിച്ചിരുന്നു. പ്രമേഹ ചികിത്സയ്ക്കായി സ്വന്തം ഡോക്ടറോട് ദിവസവും 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന കെജരിവാളിന്റെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇന്‍സുലിന്‍ നല്‍കണോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

അരവിന്ദ് കെജരിവാള്‍
പ്രധാനമന്ത്രിയുടെ പ്രസംഗം: ദൃശ്യങ്ങള്‍ ഹാജരാക്കണം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെജരിവാളിന് ഇന്‍സുലിന്‍ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ആയിരുന്നു ശരിയെന്നും ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇന്‍സുലിന്‍ ആവശ്യമില്ലായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കിയത് എന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയണമെന്നും സൗരഭ് ഭരദ്വാജ് ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com