അമേഠിയില്‍ രാഹുലിന്‍റെ വീട്ടില്‍ അറ്റകുറ്റപ്പണി; സ്ഥാനാര്‍ഥിയാവുമെന്ന് അഭ്യൂഹം

മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിപിടിഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഗൗരീഗഞ്ചിലെ രാഹുലിന്റെ വസതിയുടെ നവീകരണപ്രവര്‍ത്തനങ്ങളും ശുചീകരണവും ഊര്‍ജ്ജിതമായി. ഇതു മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാ​ഗമായിട്ടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീടിന്റെ നവീകരണ വീഡിയോ പുറത്തു വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. വീടിന്റെ നവീകരണം പതിവ് പ്രവര്‍ത്തനങ്ങളിലൊന്ന് മാത്രമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറയുന്നത്.

രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും യഥാക്രമം അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്നാണ് യുപിയിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിശബ്ദമായ പ്രചാരണം നടത്തുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗ്രാമഗ്രാമാന്തരങ്ങള്‍ കയറി വോട്ടു തേടുകയാണ്.

രാഹുല്‍ ഗാന്ധി
26 ന് അവധി; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

രാഹുല്‍ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാട്ടില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. ഇതിനുശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞതവണ അമേഠിയില്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com