ഝാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: ഹേമന്ത് സോറന്റെ ഭാര്യ സ്ഥാനാര്‍ത്ഥി

ഝാര്‍ഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ മത്സരിക്കുമെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച
കല്‍പ്പന സോറന്‍
കല്‍പ്പന സോറന്‍ഫയൽ

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ മത്സരിക്കുമെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് കല്‍പ്പന സോറനെ ജെഎംഎം പ്രഖ്യാപിച്ചത്.

അഴിമതി കേസില്‍ അറസ്റ്റിലായി ഹേമന്ത് സോറന്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാന്‍ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ്. ജെഎംഎം എംഎല്‍എ സര്‍ഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡിലെ ലോക്‌സഭ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പിനൊപ്പമാണ്. ഭൂമി തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കല്‍പ്പന സോറന്‍
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുകൾക്ക് തീപിടിച്ചു; ആറ് മരണം: അപകടം പട്ന റെയിൽവേ സ്റ്റേഷനു സമീപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com