തേജസ്വി യാദവ് മാധ്യമങ്ങളോടു സംസാരിക്കുന്നു
തേജസ്വി യാദവ് മാധ്യമങ്ങളോടു സംസാരിക്കുന്നുവിഡിയോ ദൃശ്യം

'നഡ്ഢ വന്നത് അഞ്ചു ബാഗുകളില്‍ നിറയെ പണവുമായി'; ആരോപണവുമായി തേജസ്വി യാദവ്

പട്‌ന: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ അഞ്ചു ബാഗുകളില്‍ പണം കൊണ്ടുവന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്ന് തേജസ്വി ആരോപിച്ചു.

''നഡ്ഢ വന്നപ്പോള്‍ കുറേ ബാഗുകള്‍ കൊണ്ടുവന്നെന്നാണ് ഞാന്‍ അറിഞ്ഞത്. തെരഞ്ഞെടുപ്പു നടക്കുന്ന ഇടങ്ങളില്‍ അതു വിതരണം ചെയ്തു. ഇത് ശരിയാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഞാന്‍ നുണ പറയുകയല്ല. അന്വേഷണ ഏജന്‍സികളെല്ലാം അവരെ പരസ്യമായി സഹായിക്കുകയാണ്. അഞ്ചു ബാഗുകളാണ് നഡ്ഢ ഡല്‍ഹിയില്‍നിന്നും കൊണ്ടുവന്നത്''- തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തേജസ്വി യാദവ് മാധ്യമങ്ങളോടു സംസാരിക്കുന്നു
'രാമക്ഷേത്ര നിർമാണം'; മോദിയുടെ പരാമർശം ചട്ട ലംഘനം അല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗള്‍സൂത്ര ആരോപണത്തെക്കുറിച്ച് തേജസ്വിയുടെ പ്രതികരണം ഇങ്ങനെ: സ്വര്‍ണത്തിന്റെ വില നോക്കൂ. സ്ത്രീകള്‍ക്ക് ഒരു താലിമാല തന്നെ വാങ്ങാന്‍ പറ്റുന്നില്ല. അപ്പോഴാണ് അതു പിടിച്ചുപറിക്കുന്നതിനെക്കുറിച്ച് ഇവര്‍ പറയുന്നത്''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com