അമേഠിയില്‍ രാഹുല്‍, റായ്ബറേലിയില്‍ പ്രിയങ്ക?; തീരുമാനം നാളെ

റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് പിടിഐ

ലഖ്‌നൗ: അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

ഈ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധി ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകം ഇരുവരോടും റായ്ബറേലിയിലും അമേഠിയിലും മത്സരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ ഗാന്ധി കുടുംബത്തിന് വിടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019വരെ 15 വര്‍ഷം അമേഠി ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടത്. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിനെ സ്മൃതി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. റായ്ബറേലിയില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.

പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവും, വടക്ക് പാതിയായി കുറയും: ജയറാം രമേശ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com