വെങ്കടരമണ ഗൗഡ
വെങ്കടരമണ ഗൗഡവെങ്കടരമണ ​ഗൗഡ എക്സിൽ പങ്കുവെച്ച ചിത്രം

ഏറ്റവും സമ്പന്നന്‍ 'സ്റ്റാര്‍ ചന്ദ്രു', 622 കോടി രൂപയുടെ ആസ്തി; സ്ഥാനാര്‍ഥികളില്‍ ഏറ്റവും പാവപ്പെട്ടവന്റെ കൈവശം 500 രൂപ, പട്ടിക ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിലെ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളും കര്‍ണാടകയിലെ പകുതി ലോക്‌സഭ മണ്ഡലങ്ങളും ഉള്‍പ്പെടെയാണ് ജനവിധി തേടുന്നത്. 2019ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി ഈ 88 സീറ്റില്‍ 56 ഇടത്തും വിജയിച്ചിരുന്നു. പ്രതിപക്ഷത്തിന് 24 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇത്തവണ പലയിടത്തും കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധി, ശശി തരൂര്‍, എച്ച് ഡി കുമാരസ്വാമി, ഹേമമാലിനി ഉള്‍പ്പെടെയുള്ള പ്രമുഖരാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും വലിയ സമ്പന്നന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവായ വെങ്കടരമണ ഗൗഡയാണ്. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്തുവിവരത്തില്‍ 622 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. സ്റ്റാര്‍ ചന്ദ്രു എന്ന് അറിയപ്പെടുന്ന അദ്ദേഹം എച്ച്ഡി കുമാരസ്വാമിക്കെതിരെയാണ് മത്സരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് എംപിയായ ഡി കെ സുരേഷിന് 593 കോടി രൂപയുടെ ആസ്തിയാണുള്ളത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഇളയ സഹോദരനാണ് ഡി കെ സുരേഷ്. മൂന്ന് തവണ ബംഗളൂരു റൂറലിനെ പ്രതിനിധീകരിച്ച സുരേഷ് നാലാം തവണയാണ് ജനവിധി തേടുന്നത്. ബിജെപി എംപി ഹേമമാലിനിയാണ് മൂന്നാം സ്ഥാനത്ത്. 278 കോടി രൂപയുടെ സ്വത്തുവകകകളാണ് ഹേമമാലിനിക്ക് ഉള്ളത്.

രണ്ടാം ഘട്ടത്തില്‍ ഏറ്റവും ആസ്തി കുറവ് ഉള്ള സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ നന്ദേദില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പേരിലാണ്. ലക്ഷ്മണ്‍ നാഗറാവു പാട്ടീലിന്റെ കൈവശം 500 രൂപ മാത്രമാണ് ഉള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി രാജേശ്വരി കെ ആര്‍ ആണ് രണ്ടാം സ്ഥാനത്ത്. സ്വത്തുവിവര പട്ടികയില്‍ ആയിരം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്.

 വെങ്കടരമണ ഗൗഡ
വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com