ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം രാജ്യത്ത് 61 ശതമാനം പോളിങ്; ത്രിപുരയില്‍ റെക്കോര്‍ഡ്; മണിപ്പൂരില്‍ 77.18

വോട്ടെടുപ്പ് ഏറെ സമാധാനപരമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം രാജ്യത്ത് 61 ശതമാനം പോളിങ്;  ത്രിപുരയില്‍ റെക്കോര്‍ഡ്; മണിപ്പൂരില്‍ 77.18

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ പതിമൂന്ന് സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് 61 ശതമാനം. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിച്ചു. പലയിടങ്ങളിലും കടുത്ത ചൂടിനെ അവഗണിച്ചാണ് വോട്ടര്‍മാര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 102 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരുന്നു.

വോട്ടെടുപ്പ് ഏറെ സമാധാനപരമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പലയിടത്തും വോട്ടിങ് സമയം കഴിഞ്ഞിട്ടും നീണ്ട ക്യൂ ഉള്ളതിനാല്‍ വോട്ടിങ് ശതമാനം ഉയരുമെന്ന് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് 70.22 ശതമാനമാണ് പോളിങ്. ത്രിപുരയില്‍ 78.53 ശതമാനവും മണിപ്പൂരില്‍ 77.18 ഉം ഉത്തര്‍പ്രദേശില്‍ 53.71 ശതമാനവും മഹാരാഷ്ട്രയില്‍ 53.84 ശതമാനവും പോളിങ് രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് എന്‍ഡിഎ പറയുന്നത്. 2014, 19 വര്‍ഷങ്ങളില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണി പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ 20 സീറ്റുകളിലേക്കും, കര്‍ണാടകയിലെ 14, രാജസ്ഥാനില്‍ 13 , മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ 8 വീതം സീറ്റുകള്‍, മധ്യപ്രദേശ 6, അസമിലും ബിഹാറിലും 5 സീറ്റുകള്‍ വീതവും, ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൂന്ന് സീറ്റുകള്‍ വീതവും മണിപ്പൂര്‍, ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം രാജ്യത്ത് 61 ശതമാനം പോളിങ്;  ത്രിപുരയില്‍ റെക്കോര്‍ഡ്; മണിപ്പൂരില്‍ 77.18
വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 70.22%, ; കൂടുതല്‍ കണ്ണൂരില്‍; കുറവ് പത്തനംതിട്ടയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com