'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

അസദുദ്ദീൻ ഒവൈസി
അസദുദ്ദീൻ ഒവൈസിഎഎൻഐ

ഹൈദരാബാദ്: മുസ്ലിംകള്‍ കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് അവര്‍ക്കു നല്‍കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തില്‍ പ്രതികരണവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദിലെ തെരഞ്ഞെടുപ്പു റാലിയിലാണ്, ഒവൈസി മോദിക്കു മറുപടി പറഞ്ഞത്.

''മുസ്ലിംകളാണ് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നതെന്നു പറഞ്ഞ് ഭീതി പരത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണ്? മോദി സര്‍ക്കാരിന്റെ തന്നെ ഡേറ്റ അനുസരിച്ച് രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യാ വര്‍ധനാ നിരക്ക് കുറഞ്ഞിരിക്കുകയാണ്. മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയുന്നതില്‍ എനിക്കൊരു നാണക്കേടുമില്ല''- ഒവൈസി പറഞ്ഞു.

അസദുദ്ദീൻ ഒവൈസി
'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുസ്ലിംകള്‍ ഭൂരിപക്ഷമാവും എന്നൊരു ഭീതി ഹിന്ദുക്കള്‍ക്കിടയില്‍ വളര്‍ത്തുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. ഇത് എത്രനാള്‍ തുടരും? ഞങ്ങളുടെ മതം വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഞങ്ങള്‍ ഈ രാജ്യത്തു തന്നെയുള്ളവരാണ്- ഒവൈസി പറഞ്ഞു.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി വിവാദമായ പ്രസംഗം നടത്തിയത്. ഇതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ബിജെപി അധ്യക്ഷനോട് വിശദീകരണം തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com