ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

ആറ് വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിപിടിഐ

ന്യൂഡല്‍ഹി: ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ആറ് വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി
റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ദൈവത്തിന്റേയും ആരാധനാലയങ്ങളുടേയും പേരില്‍ വോട്ട് തേടിയെന്നതിനാല്‍ മോദിക്കെതിരെ നടപടിയെടുക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നുമാണ് ഹര്‍ജിക്കാരനായ ആനന്ദ് എസ് ജോന്‍ദാലെ വാദിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇത് കുറ്റകരമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഹര്‍ജി ന്യായമല്ലെന്നാണ് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ഉത്തരവ്. ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നതുള്‍പ്പെടെ നിരവധി കാരണങ്ങള്‍ പരിഗണിച്ചാണ് ഹര്‍ജി തള്ളുന്നതെന്നും കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഷയത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി ഓര്‍മിപ്പിച്ചു. ഏപ്രില്‍ 9ന് യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് പരാതിയില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്. ഹിന്ദു, സിഖ് ദേവതകളുടേയും അവരുടെ ആരാധനാലയങ്ങളുടേയും പേരില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നും പരാതിയിണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com